2012, ഡിസംബർ 26, ബുധനാഴ്‌ച


പൊറലോത്ത് മഹാവിഷ്ണു ക്ഷേത്രം വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് വില്ലേജില്‍ കുഞ്ഞോത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.നൂററാണ്ടുകളായി പൊറഞ്ചേരി ഇല്ലം വക കുടുംബ ക്ഷേത്രമായി ആരാധന ചെയ്തുവരുന്ന ക്ഷേത്രം 1973-ല്‍ അന്നത്തെ ഊരാളനായിരുന്ന ശ്രീ പി ഇ പരമേശ്വരന്‍ നമ്പൂതിരി പുനര്‍നിര്‍മിച്ച് കലശം കഴിപ്പിക്കുകയുണ്ടായി.കാലപ്പഴക്കം കൊണ്ട് ക്ഷേത്രം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്.ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്റെ മുന്നോടിയായി താംബൂല പ്രശ്‌നം വടകര ശ്രീനാഥ് പണിക്കരുടെ നേതൃത്വത്തില്‍ 2012 ഡിസംബര്‍ 17 ന് നടക്കുകയുണ്ടായി.എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ